Loading ...

Home Kerala

കൊ​ച്ചി ല​ണ്ട​ന്‍ വിമാനസര്‍വീസ് ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സ​മാ​ക്കി

ല​ണ്ട​ന്‍: എ​യ​ര്‍ ഇ​ന്ത്യ ല​ണ്ട​ന്‍ -കൊ​ച്ചി വി​മാ​ന സ​ര്‍​വീ​സ് ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം ന​ട​ത്തും. ഈ​മാ​സം 18ന് ​ബു​ധ​നാ​ഴ്ച​ക​ളി​ല്‍ പ്ര​തി​വാ​രം ആ​രം​ഭി​ക്കു​ന്ന ല​ണ്ട​ന്‍ കൊ​ച്ചി വി​മാ​നം 22 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്നു സ​ര്‍​വീ​സാ​യി മാ​റ്റും. യൂ​റോ​പ്പു​മാ​യു​ള്ള ക​ണ​ക്റ്റി​വി​റ്റി വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഞാ​യ​ര്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ഡ​യ​റ​ക്‌ട് ല​ണ്ട​ന്‍ സ​ര്‍​വീ​സ് പു​ല​ര്‍​ച്ചെ 3.45ന് ​കൊ​ച്ചി​യി​ലും ഉ​ച്ച​യ്ക്ക് 13.20ന് ​ഹീ​ത്രു​വി​ലെ​ത്തും. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഇ​ന്ത്യ ബ്രി​ട്ട​ന്‍റെ ആം​ബ​ര്‍ ലി​സ്റ്റി​ലാ​ണ്. എ​യ​ര്‍ ഇ​ന്ത്യ​യ്ക്കു പു​റ​മേ, എ​മി​റേ​റ്റ്സ്, എ​ത്തി​ഹാ​ദ്, ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്, ഗ​ള്‍​ഫ് എ​യ​ര്‍ തു​ട​ങ്ങി​യ വി​മാ​ന​ക്ക​ന്പ​നി​ക​ളും ബ്രി​ട്ട​നി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കൂ​ടു​ത​ല്‍ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ദു​രി​ത കാ​ല​ത്ത് ഏ​വി​യേ​ഷ​ന്‍ മേ​ഖ​ല​യെ​യും ടൂ​റി​സം മേ​ഖ​ല​യെ​യും പു​ഷ്ടി​പ്പെ​ടു​ത്താ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് തീ​രു​മാ​ന​മെ​ന്ന് കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡ് എം​ഡി എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു. നി​ല​വി​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രു സ​ര്‍​വീ​സ് മാ​ത്ര​മാ​ണു​ള്ള​ത്.

Related News