Loading ...

Home National

അഫ്​ഗാന്‍ പ്രതിസന്ധി; അതിവേഗ ഇ-വിസയുമായി ഇന്ത്യ

ന്യൂഡല്‍ഹി: അഫ്​ഗാനിസ്​താനില്‍ പ്രതിസന്ധി കടുക്കുന്നതിനിടെ അതിവേഗ വിസയുമായി ഇന്ത്യ. താലിബാന്‍ നിയന്ത്രണത്തിലുള്ള രാജ്യത്തില്‍ നിന്ന്​ പുറത്ത്​ കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്​ ഗുണകരമാവുന്നതാണ്​ ഇന്ത്യയുടെ പുതിയ വിസ സംവിധാനം. ഇ-എമര്‍ജന്‍സി എക്​സ്​-മിസ്​ക്​​ വിസ എന്നി പേരിലാണ്​ ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം അവതരിപ്പിച്ചത്​.പുതിയ സാഹചര്യത്തില്‍ ഇ-എമര്‍ജന്‍സി-എക്​സ്​-മിസ്​ക്​ വിസ എന്ന പേരില്‍ ഇലക്​​ട്രോണിക്​ വിസ സംവിധാനം അവതരിപ്പിക്കുകയാണെന്ന്​ ആഭ്യന്തര മന്ത്രാലയം ട്വീറ്റ്​ ചെയ്​തു. അഫ്​ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടാന്‍ ഒരുങ്ങുന്നത്​.
കഴിഞ്ഞ ദിവസം രാജ്യം വിടാനായി ആയിരക്കണക്കിന്​ പേരാണ്​ കാബൂളിലെ വിമാനത്താവളത്തില്‍ എത്തിയത്​. വിമാനത്താവളത്തിന്‍റെ റണ്‍വേയിലും വിമാനങ്ങള്‍ക്ക്​ മുകളിലും ആളുകള്‍ എത്തിയിരുന്നു.

Related News