Loading ...

Home Kerala

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതരവീഴ്​ച; കോവിഡ്​ ​ബാധിതന്റെ മരണം അറിയിച്ചത്​ നാലു ദിവസത്തിനുശേഷം

അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ്​ ബാ​ധി​തന്റെ  മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്​ നാ​ലു​ ദി​വ​സ​ത്തി​നു​ശേ​ഷ​മെ​ന്ന്​ പ​രാ​തി. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ്​ ഗു​രു​ത​ര​വീ​ഴ്​​ച ആ​വ​ര്‍​ത്തി​ച്ച​ത്.

ചെ​ങ്ങ​ന്നൂ​ര്‍ പെ​രി​ങ്ങാ​ല ക​വി​ണോ​ടി​യി​ല്‍ വീ​ട്ടി​ല്‍ ത​ങ്ക​പ്പ​നാ​ണ്​ (68)​ ക​ഴി​ഞ്ഞ 10ന് ​കോ​വി​ഡ്​ ഐ.​സി.​യു​വി​ല്‍ മ​രി​ച്ച​ത്. ഈ ​വി​വ​രം രോ​ഗി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ജി​ത്തു അ​റി​യു​ന്ന​ത് 14ന് ​വൈ​കീ​ട്ട് ആ​റി​നാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച ത​ങ്ക​പ്പ​െന്‍റ ഭാ​ര്യ ച​ന്ദ്രി​ക​യെ ക​ഴി​ഞ്ഞ ആ​റി​ന് ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ വീ​ണ് പ​രി​ക്കേ​റ്റ ച​ന്ദ്രി​ക​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ച​ന്ദ്രി​ക​യെ പ​രി​ച​രി​ക്കാ​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​ങ്ക​പ്പ​ന്‍ ഒ​മ്ബ​തി​ന്​ കു​ഴ​ഞ്ഞു​വീ​ണു.

പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കോ​വി​ഡ് വാ​ര്‍ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ങ്ക​പ്പ​നെ 10ന് ​ഐ.​സി.​യു​വി​ലേ​ക്ക്​ മാ​റ്റി. ഇ​വ​രു​ടെ പ​രി​ച​ര​ണ​ത്തി​ന്​ മ​ക​ന്‍ ജി​ത്തു​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ദി​വ​സ​വും അ​ച്ഛ‍െന്‍റ വി​വ​ര​ങ്ങ​ള്‍ ഐ.​സി.​യു​ ഡോ​ക്ട​റോ​ട് അ​നേ​ഷി​ച്ചി​രു​ന്നു.

ഇ​തി​നൊ​പ്പം ജി​ത്തു​വി​െന്‍റ മൊ​ബൈ​ല്‍ന​മ്ബ​റും ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, 14ന് ​വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ്​ ത​ങ്ക​പ്പ​ന്‍ 10ാം തീ​യ​തി മ​രി​ച്ച​താ​യു​ള്ള വി​വ​രം അ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച കൊ​ല്ലം സ്വദേശി ദേ​വ​ദാ​സിന്റെ  മ​ര​ണ​വി​വ​രം ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ണ്​ അ​റി​യി​ച്ച​തെ​ന്ന്​ പ​രാ​തി ഉയര്‍ന്നതിനു പി​ന്നാ​ലെ​യാ​ണ്​ പു​തി​യ​സം​ഭ​വം.


Related News