Loading ...

Home National

വിമത നേതാവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച്‌ മേഘാലയയില്‍ പരക്കെ അക്രമം; ആഭ്യന്തര മന്ത്രി രാജിവച്ചു

മുന്‍ വിമത നേതാവിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തുടനീളമുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ കലാപമുണ്ടായതിനെ തുടര്‍ന്ന് മേഘാലയ ആഭ്യന്തര മന്ത്രി ലഖ്മെന്‍ റിംബുയി രാജിവെച്ചു. അക്രമത്തെ തുടര്‍ന്ന് ഷില്ലോങ്ങില്‍ 2 ദിവസത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. എസ്.എം.എസ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് എന്നിവ താല്‍ക്കാലികമായി വിച്ഛേദിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

"നിയമപരമായ നടപടികള്‍ മറികടന്ന് മുന്‍ വിമത നേതാവ് ചെറിഷ്സ്റ്റാര്‍ഫീല്‍ഡ് തങ്കിയോവിന്‍റെ വസതിയില്‍ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ടു" എന്ന് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.ഈ വിഷയത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണവും ലഖ്മെന്‍ റിംബുയി നിര്‍ദ്ദേശിച്ചു, ആഭ്യന്തര (പൊലീസ്) വകുപ്പില്‍ നിന്നും താന്‍ രാജിവയ്ക്കുന്നതായും ഇത് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ എടുക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് 13നാണ് വിമത നേതാവ് ചെറിഷ്സ്‌റ്റാര്‍ഫീല്‍ഡ് തങ്കിയൂ അദ്ദേഹത്തിന്‍റെ വസതിയില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഷില്ലോങ്ങിന്‍റെ ചില ഭാഗങ്ങളില്‍ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുന്നുണ്ട്. നൂറുകണക്കിന് ആളുകളാണ് കറുത്ത വസ്‍ത്രങ്ങളും കറുത്ത പതാകകളും വഹിച്ചുകൊണ്ട്, തങ്കിയൂവിന്‍റെ ശവസംസ്‌കാര ഘോഷയാത്രയില്‍ പങ്കെടുത്തത്.അക്രമങ്ങളുടെ തുടര്‍ച്ചയായി മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ വീടിനു നേരെ ആക്രമണമുണ്ടായി. ഞായറാഴ്ച രാത്രി അജ്ഞാതര്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു.

Related News