Loading ...

Home National

മണ്ണിടിച്ചില്‍; ഹിമാചലിലെ 13 ഗ്രാമങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഹിമാചല്‍ പ്രദേശിലെ ലാഹോള്‍- സ്പിതി ജില്ലയില്‍ മണ്ണിടിച്ചില്‍. 13 ഗ്രാമങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അപകടത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സമീപവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചന്ദ്രഭാഗ നദിയുടെ ഒഴുക്ക് തടസപ്പെട്ടതായും സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് നദിയിലേക്ക് പതിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, പ്രദേശത്തെ സാഹചര്യം വിലയിരുത്താന്‍ ജില്ലാ ഭരണകൂടം ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. ദുരന്ത നിവാരണ സേനയേയും പ്രദേശത്ത് വ്യന്യസിച്ചിട്ടുണ്ട്.

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കി​ന്നൗ​ര്‍ ജി​ല്ല​യി​ലുണ്ടായ മണ്ണിടിച്ചിലില്‍ 15പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കി​ന്നൗ​റി​ലെ ചൗ​ര ​ഗ്രാ​മ​ത്തി​​ലു​ള്ള ദേ​ശീ​യ​പാ​ത​യി​ല്‍ ബു​ധ​നാ​ഴ്​​ച പ​ക​ല്‍​ 11.50ഓ​ടെ​യാ​ണ്​ അപകടമുണ്ടായത്. ബ​സ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ മു​ക​ളി​ലേ​ക്ക്​ മ​ണ്ണി​ടി​ഞ്ഞ്​​ വീഴുകയായിരുന്നു. അപകടത്തില്‍ 40ലേ​റെ പേരെയാണ് കാണാതായത്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന, ഇ​ന്തോ-​തി​ബ​ത്ത​ന്‍ പൊ​ലീ​സ്, സി.​ഐ.​എ​സ്.​എ​ഫ്, പൊ​ലീ​സ്​ എ​ന്നി​വ​രുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

Related News