Loading ...

Home Kerala

ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ചു

ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു.മുഖ്യമന്ത്രിയുടെ നിലപാടില്‍ കേരള ജനതയ്ക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവര്‍ മറുപടി പറയാത്തത് ശരിയല്ല. മുഖ്യമന്ത്രി മൗനം വെടിയണം. മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് ഇരട്ടനീതിയാണെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍ നേരത്തെ തന്നെ പ്രതിപക്ഷം പുറത്തുപോകാന്‍ തീരുമാനിച്ചതാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭ കവാടത്തിന് മുന്നില്‍ കുത്തിയിരുന്നു. പിന്നീട് നിയമസഭാ ഗേറ്റില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധ മതില്‍ തീര്‍ത്തു.

Related News