Loading ...

Home National

യു.എ.ഇയിലേക്ക് പുറപ്പെടുന്നവര്‍ ആറു മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ 6 മണിക്കൂര്‍ മുമ്ബ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. റാപിഡ് പി.സി.ആര്‍ പരിശോധനക്ക് വേണ്ടിയാണ് യാത്രക്കാര്‍ നേരത്തെ എത്തേണ്ടത്. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുമ്ബ് പരിശോധന ആരംഭിക്കുമെന്നും എയര്‍ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.നാട്ടില്‍ നിന്ന് യു.എ.ഇയിലേക്ക് വരാന്‍ 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലത്തിന് പുറമേ, നാല് മണിക്കൂറിനുള്ളിലെ റാപ്പിഡ് പി.സി.ആര്‍ പരിശോധനാഫലവും നിര്‍ബന്ധമാണ്. സമയബന്ധിതമായി റാപിഡ് പി.സി.ആര്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്ബെങ്കിലും എയര്‍പോര്‍ട്ടിലെത്താന്‍ നിര്‍ദേശിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്ബ് റാപിഡ് പരിശോധന തുടങ്ങും. വിമാനം പുറപ്പെടാനായാല്‍ രണ്ട് മണിക്കൂര്‍ മുമ്ബ് റാപിഡ് പരിശോധനാ കേന്ദ്രങ്ങള്‍ അടക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പില്‍ വ്യക്തമാക്കുന്നു. അബൂദബിയില്‍ വിമാനമിറങ്ങുന്നവര്‍ക്ക് 12 മണിക്കൂര്‍ ക്വാറന്റയിനുണ്ടാകും. അധികൃതര്‍ ഹോം ക്വാറന്റയിനോ, ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റയിനോ നിര്‍ദേശിക്കാം. അബൂദബിയില്‍ എത്തുന്നവര്‍ ആറാം ദിവസവും പതിനൊന്നാം ദിവസവും പി സി ആര്‍ പരിശോധനക്ക് വിധേയമാകണം. റാസല്‍ഖൈമയില്‍ എത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റയിനുണ്ടാകും. നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. ഈ രണ്ട് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്കും കൈയില്‍ ട്രാക്കിങ് വാച്ച്‌ ഘടിപ്പിക്കുമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ഷാര്‍ജയിലും ദുബൈയിലും വിമാനമിറങ്ങുന്നവര്‍ക്ക് 24 മണിക്കൂര്‍ വിമാനത്താവളത്തിലെ പി സി ആര്‍ പരിശോധനയുടെ ഫലം വരുന്നത് വരെയാണ് ക്വാറന്റയിനുള്ളത്.

Related News