Loading ...

Home National

ഇന്ത്യന്‍ യാത്രികര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി കാനഡ

ഒട്ടാവ : ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞിട്ടും രാജ്യത്ത് നിന്ന് നേരിട്ടുള്ള യാത്രയ്ക്കുള്ള വിലക്ക് നീട്ടി കാനഡ. ഇന്ത്യയില്‍ നിന്ന് നേരിട്ട് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 21 വരെ നീട്ടിയതായി രാജ്യത്തെ ഗതാഗത മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം വിലക്ക് നീക്കാന്‍ അനുകൂലമായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഏപ്രില്‍ 22 നാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍ വന്നത്. പിന്നീട് പല തവണയായി നീട്ടുകയായിരുന്നു. കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.

Related News