Loading ...

Home National

ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന്റെ പേര് മാറ്റിയത് രാഷ്ട്രീയക്കളി ; ജനങ്ങളുടെ ആവശ്യമാണെന്ന് പറയുന്നത് തെറ്റെന്ന് ശിവസേന

മുംബൈ: രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന്റെ പേര് ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ പേരിലേക്ക് മാറ്റിയത് രാഷ്ട്രീയക്കളിയാണെന്നും ജനങ്ങളുടെ ആവശ്യം അനുസരിച്ചാണെന്നും ശിവസേന. സാംനയില്‍ എഴുതിയ എഡിറ്റോറിയലില്‍ അഹമ്മദാബാദിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോഡിയുടെ പേരിട്ടത് അദ്ദേഹം ക്രിക്കറ്റിന് എന്തു സംഭാവന ചെയ്തിട്ടാണെന്നും ചോദിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ കായികബഹുമതിയായ ഖേല്‍രത്‌ന പുരസ്‌ക്കാരം രാജീവ് ഗാന്ധിയുടെ പേരില്‍ നിന്നും ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലേക്ക് മാറ്റിയത് കഴിഞ്ഞ ദിവസമായിരുന്നു. കായികബഹുമതി രാഷ്ട്രീയക്കാരുടെ പേരില്‍ നിന്നും കായിക താരങ്ങളുടെ പേരിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച്‌ അന്ന് തന്നെ അനേകര്‍ രംഗത്ത് വന്നിരുന്നെങ്കിലും ബിജെപി നേതാക്കളുടെ പേരിട്ടിരിക്കുന്ന സ്‌റ്റേഡിയങ്ങളുടെ പേരുകളും കായികതാരങ്ങളുടെ പേരിലേക്ക് മാറ്റി പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും ഭീകരാക്രമണത്തിന്റെ ഇരകളാണെന്നും അവരുമായി രാഷ്ട്രീയ വ്യത്യാസം ഉണ്ടായിരിക്കാമെങ്കിലും രാജ്യത്തിന് വേണ്ടി അവര്‍ ജീവത്യാഗം ചെയ്തതിനെ പരിഹസിക്കരുതെന്നും സാംനയിലെ ലേഖനത്തില്‍ പറയുന്നു. മേജര്‍ ധ്യാന്‍ചന്ദിനെ ബഹുമാനിക്കാന്‍ രാജീവ്ഗാന്ധിയെ ബലികഴിക്കരുതായിരുന്നു എന്നും സാംന പറയുന്നു. രാജ്യത്തിന് അത്തരത്തിലുള്ള പാരമ്ബര്യവും സംസ്‌ക്കാരവും നഷ്ടമായി. ഇങ്ങിനെ ചെയ്യുമ്ബോള്‍ ധ്യാന്‍ചന്ദ് സ്വര്‍ഗ്ഗത്തിലിരുന്നു ദു:ഖിക്കുന്നുണ്ടായിരിക്കും എന്നും സേന പറയുന്നു.

മറ്റു സര്‍ക്കാരുകള്‍ ധ്യാന്‍ചന്ദിനെ മറന്നത് കൊണ്ടാണ് മോഡി സര്‍ക്കാര്‍ ഖേല്‍രത്‌നയ്ക്ക് പേരു മാറ്റിയതെന്ന് കരുതുന്നില്ലെന്നും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തയാളുടെ പേരില്‍ ഇരുന്ന ബഹുമതി മാറ്റി നല്‍കുന്നത് ധ്യാന്‍ചന്ദിന് നല്‍കുന്ന വലിയ ആദരമായി എങ്ങിനെ മാറുമെന്നും ചോദിക്കുന്നു. രാഷ്ട്രീയ വൈരമാണ് രാജീവ് ഗാന്ധിയുടെ പേര് ഖേല്‍രത്‌നയ്ക്ക് ഇടാന്‍ കാരണമായതെന്നും പറയുന്നു.

Related News