Loading ...

Home National

ഇന്ത്യയില്‍ നിന്ന്‌ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് റിപ്പോര്‍ട്ട് . ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം.ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങി വരാം. അതേസമയം, വാക്‌സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്ബനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബായ് താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവേര്‍പ്പെടുത്തിയിരിക്കുന്നത് .

Related News