Loading ...

Home Kerala

അ​നു​മ​തി കി​ട്ടി​യാ​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മെ​ന്ന് വിദ്യാഭ്യാസ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​ക​ളു​ടെ അ​നു​മ​തി കൂ​ടി ല​ഭ്യ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ള്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 36 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് കു​ഴു​ത്ത് വേ​ദ​ന​യും 27 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് ക​ണ്ണു​ക​ള്‍​ക്ക് വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. എ​സ് സി​ഇ​ആ​ര്‍​ടി റി​പ്പോ​ര്‍​ട്ട് ഉ​ദ്ധ​രി​ച്ചാ​ണ് മ​ന്ത്രി സം​സാ​രി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ല്‍ വ​ലി​യ ശ്ര​ദ്ധ​വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യി നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. ഞാ​യ​റാ​ഴ്ച 18,607 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related News