Loading ...

Home Kerala

സഹകരണ ബാങ്കിലെ വായ്​പ ക്രമക്കേട് അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്​ മൂ​ന്ന​ര​ക്കോ​ടി രൂ​പ വാ​യ്​​പ അ​നു​വ​ദി​ച്ച​തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷ​ണം മൂ​ന്നു​മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ്​ കോ​ട​തി​യു​ടെ തു​ട​ര​ന്വേ​ഷ​ണ ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന, കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ബാ​ങ്ക്​ മു​ന്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ബി​ശ്വ​നാ​ഥ്​ സി​ന്‍​ഹ​യു​ടെ ഹ​ര​ജി ത​ള്ളി​യാ​ണ്​ ജ​സ്​​റ്റി​സ്​ ആ​ര്‍. നാ​രാ​യ​ണ പി​ഷാ​ര​ടി​യു​ടെ ഉ​ത്ത​ര​വ്.

2002 _03 കാ​ല​ഘ​ട്ട​ത്തി​ല്‍ എ​റ​ണാ​കു​ള​ത്തെ ഗോ​ഡ്ഫ്രാ​ങ്ക് എ​ന്‍​റ​ര്‍​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​ന​ധി​കൃ​ത​മാ​യി മൂ​ന്ന​ര​ക്കോ​ടി വാ​യ്പ ന​ല്‍​കി​യെ​ന്നാ​ണ് കേ​സ്. ന​ബാ​ര്‍​ഡിന്റെ  എ​തി​ര്‍​പ്പു​ണ്ടാ​യി​ട്ടും ച​ട്ടം ലം​ഘി​ച്ച്‌​ വാ​യ്​​പ ന​ല്‍​കി​യെ​ന്നാ​ണ്​ ആ​രോ​പ​ണം. ഈ​ട്​ ന​ല്‍​കി​യ ഭൂ​മി​യു​ടെ മൂ​ല്യം നി​ശ്ച​യി​ച്ച​ത​ി​ലും അ​പാ​ക​ത​യു​ള്ള​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ജി​ല​ന്‍​സ് സം​ഘം മ​തി​യാ​യ തെ​ളി​വി​ല്ലെ​ന്നു​കാ​ട്ടി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ 2015ല്‍ ​കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

ഇ​ത്​ ത​ള്ളി​യ വി​ജി​ല​ന്‍​സ് കോ​ട​തി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. വീ​ണ്ടും അ​ന്വേ​ഷി​ച്ച്‌​ സ​മാ​ന റി​പ്പോ​ര്‍​ട്ട്​ അ​ന്വേ​ഷ​ണ സം​ഘം 2020ല്‍ ​ന​ല്‍​കി​യെ​ങ്കി​ലും അ​തും ത​ള്ളി. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ സെ​ക്​​ഷ​ന്‍ 17 എ ​പ്ര​കാ​രം സ​ര്‍​ക്കാ​റിന്റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി തു​ട​ര​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു. തു​ട​ര്‍​ന്നാ​ണ്​ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹർ​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം ന​ട​ക്കുമ്പോ​ള്‍ സെ​ക്​​ഷ​ന്‍ 17 എ ​പ്രാ​ബ​ല്യ​ത്തി​ലി​ല്ലാ​യി​രു​ന്നെ​ന്ന്​ ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന വ്യ​വ​സ്ഥ 2018 ജൂ​ലൈ 26നാ​ണ് നി​ല​വി​ല്‍ വ​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങാ​തെ​ത​ന്നെ തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കോ​ട​തി നിർദ്ദേശിക്കു​ക​യാ​യി​രു​ന്നു.

Related News