Loading ...

Home National

പ്രളയമുന്നറിയിപ്പ്;ഗംഗയിലെയും, യമുനയിലെയും ജലനിരപ്പ് ഉയരുന്നു

ഭോപാല്‍: മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളിലായി മഴക്കെടുതിയില്‍ മരണം 12 ആയി ഉയര്‍ന്നു. വെള്ളപ്പൊക്കത്തിലും മറ്റു അപകടങ്ങളിലുമായി ഗ്വാളിയാര്‍, ചമ്ബല്‍ മേഖലകളിലാണ് മരണവും നാശനഷ്ടവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീട് തകര്‍ന്നാണ് ഏറെ പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനം അവസാനിച്ച ഇടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം, അസം, ഒഡീഷ, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ് മേഖലകളിലും കനത്ത പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഗംഗ, യമുന നദികളുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും പ്രളയ മുന്നറിയിപ്പ് നല്‍കി. തെഹ്‌സില്‍ സദര്‍, സോറാവ്, ഫുല്‍പൂര്‍, ഹാന്ദിയ, ബാര, കാര്‍ചന, മേജ എന്നിവിടങ്ങലിലെ പല ഗ്രാമങ്ങളെയും വെള്ളപ്പൊക്കം ബാധിക്കാന്‍ സാധ്യതയുണ്ട്. അശോക് നഗര്‍, കച്ചാര്‍ കരേലി, സദിയന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

Related News