Loading ...

Home National

കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്

രാജ്യത്തെ എട്ട് ലക്ഷത്തോളം വരുന്ന കോളേജ് അധ്യാപകരുടേയും അധ്യാപകേതര ജീവനക്കാരുടെയും ശമ്പളം കേന്ദ്രസര്‍ക്കാര്‍  22 മുതല്‍ 28 ശതമാനം വര്‍ദ്ധിപ്പിച്ചു . ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ചുള്ള ശമ്പളത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സീനിയോരിറ്റി അനുസരിച്ച് മാസം 10,400 രൂപ മുതല്‍ 49,800 രൂപ വരെയാണ് ശമ്പള വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതലാണ് മുന്‍കാല പ്രാബല്യം. കേന്ദ്രസര്‍ക്കാരിന് ഒരു വര്‍ഷം 9,800 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോളേജുകളിലും സര്‍വ്വകലാശാലയിലും ശമ്പള വര്‍ദ്ധന നടപ്പാക്കാന്‍ സംസ്ഥാനങ്ങളുടെ അംഗീകാരം വേണം.  à´…ധിക ബാധ്യത കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

Related News