Loading ...

Home Kerala

കേരളത്തിൽ ഇന്ന് ലോക്‌ഡൗൺ സാമ്പത്തിക പ്രതിസന്ധിയില്‍ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് കടയുടമയും ഓട്ടോറിക്ഷാത്തൊഴിലാളികളുമടക്കം മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ കടബാധ്യതമൂലമാണ് മൂന്ന് പേരും ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനത്ത് 67കാരനായ കുഴിയമ്ബാട് ദാമോദരന്‍ വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്.ദാമോദരന്‍റെ ഉടമസ്ഥതിയിലുള്ള പലചരക്ക് കടക്കുള്ളില്‍വെച്ചായിരുന്നു ആത്മഹത്യ. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ à´•à´Ÿ തുറന്നിരുന്നെങ്കിലും à´•à´Ÿà´‚ കൂടിയതിനാല്‍ കടുത്ത വിഷാദത്തിലായിരുന്നു ദാമോദരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.കോഴിക്കോട് വടകരയില്‍ വാടക ക്വട്ടേഴ്സില്‍ വെച്ചാണ് ഓട്ടോറിക്ഷ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബു ആത്മഹത്യ ചെയ്തത്. à´¸à´¾à´®àµà´¬à´¤àµà´¤à´¿à´• പ്രതിസന്ധിയാണ് ഹരീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് അത്തോളി സ്വദേശി പിലാച്ചേരി മനോജിനെ പുലര്‍ച്ചയാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ മനോജ് കടുത്ത സാമ്ബത്തിക ബാധ്യതിയാലിരുന്നുവെന്ന് സുഹ്യത്തുക്കളും ബന്ധുക്കളും പോലീസിനെ അറിയിച്ചു.

Related News