Loading ...

Home Kerala

ഐ.എന്‍.എസ് വിക്രാന്ത് സമുദ്ര പരീഷണം തുടങ്ങി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സമുദ്ര പരീക്ഷണത്തിനായി പുറപ്പെട്ടു. അറബികടലില്‍ നാലു ദിവസം നീണ്ട പരിശീലനമായി നിശ്ചയിച്ചിട്ടുള്ളത്. പരിശീലനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കുന്നതോടെ വിക്രാന്ത് നാവികസേനയുടെ ഭാഗമാകും.

ഐ.എന്‍.എസ് വിക്രാന്തില്‍ മൂന്നു റണ്‍വേകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഒരെണ്ണം വിമാനത്തിന് പറന്നിറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലില്‍ സൂക്ഷിക്കാന്‍ സാധിക്കും. കൂടാതെ, കപ്പലിന്‍റെ ഡെക്കിന്‍റെ ഉള്ളിലേക്ക് വിമാനം ഇറക്കാനും ആവശ്യമുള്ളപ്പോള്‍ പുറത്തു കൊണ്ടുവരാനും സൗകര്യമുണ്ട്.

19 വര്‍ഷം എടുത്താണ് കപ്പലിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 263 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയുമുള്ള യുദ്ധകപ്പലിന് അഞ്ച് ഡെക്കുകളാണുള്ളത്. 1500 നാവികര്‍ കപ്പലിലുണ്ടാകും.

Related News