Loading ...

Home Kerala

പട്ടയഭൂമിയിലെ മരം മുറി; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

പട്ടയഭൂമിയിലെ മരം മുറി കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. മരം മുറിയില്‍ നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മരം മുറിച്ചവര്‍ക്കെതിരെ ഐ.പി.സി പ്രകാരമുള്ള വകുപ്പുകള്‍ ചുമതാത്തത് എന്തുകൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു. മോഷണക്കുറ്റം ചുമത്തിയ 68 കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. പട്ടയഭൂമിയിലെ മരം മുറിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Related News