Loading ...

Home National

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടു. അടിയന്തരമായി വിധി സ്റ്റേ ചെയ്യണമെന്നും വിധി സ്‌കോളര്‍ഷിപ്പ് ലഭിച്ചു കൊണ്ടിരുന്ന ആയിരകണക്കിന് മുസ്‌ലിം വിദ്യാര്‍ത്ഥികളെ ബാധിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ക്രിസ്ത്യന്‍ സമുദായത്തിന് അടക്കം സ്കോളര്‍ഷിപ്പിനായി സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുന്നുണ്ട്. പാലോളി മുഹമ്മദ് കുട്ടി സമിതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച പദ്ധതികള്‍ മറ്റ് സമുദായങ്ങളെ ബാധിക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലെ കേസില്‍ കക്ഷിയായിരുന്നു മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ്.അതെ സമയം കേസില്‍ തടസഹര്‍ജിയുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളുടെ വാദം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന വിധിയെ അനുകൂലിക്കുന്നുവെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വ്യക്തമാക്കി.

Related News