Loading ...

Home Kerala

കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സംഘം

കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര സംഘം. കേരളത്തിലെ വീടുകളിലെ കോവിഡ് നിരീക്ഷണത്തില്‍ വീഴ്ച്ചയുണ്ടായി. രോഗികളുടെ എണ്ണം കൂടാന്‍ കാരണം വീടുകളിലെ നിരീക്ഷണം പാളിയതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി. ആഘോഷങ്ങള്‍ക്കായി ഇളവ് നല്‍കിയത് തിരിച്ചടിയായില്ല. വീടുകളില്‍ കഴിഞ്ഞ കോവിഡ് പോസിറ്റീവായവരെ കൃത്യമായി നിരീക്ഷിച്ചില്ല. ഇവരില്‍ നിന്ന് പലര്‍ക്കും രോഗം പകരാന്‍ കാരണമായെന്നും കേന്ദ്ര റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ.സുജീദ് സിങിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Related News