Loading ...

Home Kerala

രാഷ്ട്രീയക്കാരെ ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു

തിരുവനന്തപുരം: സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ​ഗ്​ധരെ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. രാഷ്ട്രീയക്കാരെ ഒഴിവാക്കി പ്രൊഫഷണലുകളെ മാത്രം ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് ചെയര്‍മാന്‍ & മാനേജിം​ഗ് ഡയറക്ടറായി തുടരും, ബോര്‍ഡ് അം​ഗങ്ങളായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍ ഐ.പി.എസ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്​ അഡീഷണല്‍ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, ​നാറ്റ്പാക് ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു, ഗതാ​ഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ്, കേന്ദ്ര സര്‍ക്കാരിന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയില്‍വെ ബോര്‍ഡ് പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചത്.
കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിലെ പ്രതിനിധിയേയും, റെയില്‍വെ ബോര്‍ഡ് പ്രതിനിധിയേയും നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് അനുസരിച്ചു അവരുടെ പേര് ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കും.

Related News