Loading ...

Home National

ജമ്മു വ്യോമതാവളത്തിലെ ഡ്രോണ്‍ ആക്രമണം: പതിനാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ന്യുഡല്‍ഹി: ജമ്മു കശ്മീരിലെ വ്യോമതാവളത്തിലുണ്ടായ ഡ്രോണ്‍ ആ്രകമണത്തിലും മറ്റൊരു ഭീകരാക്രമണവുമായി ബന്ധപ്പെട്ടും വിവിധ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ലഷ്‌കറെ മുസ്തഫ, ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതാണ് രണ്ടാമത്തെ ഭീകരാക്രമണം.

ഷോപിയാന്‍, അനന്തനാഗ്, ബനിഹല്‍, കശ്മീര്‍ ജമ്മുവിലെ സഞ്ചന്‍ എന്നിവിടങ്ങളില്‍ പതിനാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജൂണ്‍ 27ന് വ്യോമതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ളതാണ് വ്യോമതാവളം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അതിര്‍ത്തിയില്‍ ആറ് തവണ ഡ്രോണുകള്‍ എത്തിയിരുന്നു. പാക് ഭരണകൂടത്തിന്റെയും ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഇത്തരം ആക്രമണങ്ങളെന്നാണ് സൈന്യത്തിന്റെ നിഗമനം.

Related News