Loading ...

Home National

ഇന്ത്യയുടെ ' സ്വര്‍ണ പ്രതീക്ഷ' പൊലിഞ്ഞു: പി.വി. സിന്ധുവിന് സെമിയില്‍ തോല്‍വി

ടോക്കിയോ: ഇന്ത്യയുടെ വാനോളം ഉയര്‍ന്ന ആ മെഡല്‍ പ്രതീക്ഷയ്ക്ക് സെമിയില്‍ അവസാനം. ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 21-18, 21-13.തുടര്‍ച്ചയായ 2-ാം ഒളിംപിക്‌സിലും വനിതാ ബാഡ്മിന്റന്‍ ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ സിന്ധുവിന് റിയോ ഒളിംപിക്‌സിലെ തോല്‍വിക്ക് തായ് സു യിങ് പകരംവീട്ടി.ചൈനയുടെ ചെന്‍ യു ഫെയിയാണ് ഫൈനലില്‍ തായ് സു യിങ്ങിന്റെ എതിരാളി. ചൈനീസ് താരങ്ങള്‍ തമ്മിലുള്ള ആദ്യ സെമിയില്‍ ഹി ബിങ് ജിയാവോയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ചെന്‍ യു ഫെയി വീഴ്ത്തിയത്. സ്വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സിന്ധുവും ആദ്യ ശസമിയില്‍ തോറ്റ ഹി ബിങ് ജിയാവോയും തമ്മില ഏറ്റുമുട്ടും.

Related News