Loading ...

Home National

യു.പിയിലും ജഡ്​ജിയെ കാറിടിച്ച്‌​ കൊലപ്പെടുത്താന്‍ ശ്രമം; അപകടത്തില്‍ ഗണ്‍മാന്​ പരിക്ക്​

ലഖ്​നോ: ഝാര്‍ഖണ്ഡില്‍ ജഡ്​ജിയെ ട്രക്കിടിച്ച്‌​ കൊലപ്പെടുത്തിയതിന്​ പിന്നാലെ യു.പിയിലും സമാനസംഭവം. ഫത്തേപൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ്​ ജഡ്​ജി മൊഹദ്​ അഹമ്മദ്​ ഖാനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ്​ പരാതി. യു.പിയിലെ ചാക്ക്​വാന്‍ ഗ്രാമത്തില്‍വെച്ച്‌​ ജഡ്​ജിയുടെ കാറില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ജഡ്​ജിയുടെ ഗണ്‍മാന്​ പരിക്കേറ്റു.
തുടര്‍ന്ന്​ സമീപത്തുള്ള പൊലീസ്​ സ്​റ്റേഷനില്‍ ജഡ്​ജി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്​ ആരോപിച്ച്‌​ പരാതി നല്‍കി. തന്നെ വധിച്ച്‌​ അതൊരു റോഡപകടമാക്കാനുള്ള ശ്രമമാണ്​ ഉണ്ടായതെന്ന്​ അഹമ്മദ്​ ഖാന്‍ പറഞ്ഞു. തന്‍റെ കാറില്‍ നിരവധി തവണ മറ്റൊരു കാര്‍ വന്നിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ​ബറേലി കോടതിയില്‍ ഒരു യുവാവിന്‍റെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന്​ തനിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. 2020 ഡിസംബറിലായിരുന്നു സംഭവം. ജഡ്​ജിയുടെ കാറില്‍ വന്നിടിച്ച ഇന്നോവയുടെ ഡ്രൈവറെ ​െപാലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്​ റിപ്പോര്‍ട്ട്​.

Related News