Loading ...

Home National

മൂന്നു മാസമായി കാര്‍ഗോ ബാര്‍ജ് വരുന്നില്ല; ചെറുദ്വീപുകള്‍ ദുരിതത്തില്‍

കൊ​ച്ചി: കാ​ര്‍​ഗോ ബാ​ര്‍​ജു​ക​ള്‍ മൂ​ന്നു​മാ​സ​മാ​യി വ​രാ​ത്ത​തി​നാ​ല്‍ ദു​രി​ത​ത്തി​ലാ​യി ല​ക്ഷ​ദ്വീ​പി​ലെ ചെ​ത്ത്​​ല​ത്ത്, കി​ല്‍​ത്താ​ന്‍, ബി​ത്ര ദ്വീ​പു​ക​ള്‍. ഇ​ന്ധ​ന വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ര്‍​ജു​ക​ള്‍ മാ​ത്ര​മാ​ണ് മാ​സ​ങ്ങ​ളാ​യി ഈ ​ചെ​റു​ദ്വീ​പു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് ജ​നം ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ല​ക്ഷ​ദ്വീ​പ് സം​യു​ക്ത ജ​ന​കീ​യ മു​ന്ന​ണി​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി വി​ശ​ദീ​ക​രി​ച്ച്‌​ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഖോ​ദ പ​ട്ടേ​ലി​ന് നി​വേ​ദ​നം ന​ല്‍​കി​യ​താ​യും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച സ്ഥ​ല​ങ്ങ​ളാ​ണ് ഈ ​ദ്വീ​പു​ക​ള്‍. നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും വീ​ടു​ക​ളും പൂ​ര്‍​ണ​മാ​യും ഭാ​ഗി​ക​മാ​യും ഇ​വി​ടെ ത​ക​ര്‍​ന്നി​രു​ന്നു. കാ​ര്‍​ഗോ ബാ​ര്‍​ജു​ക​ള്‍ സ​ര്‍​വി​സ് ന​ട​ത്താ​ത്ത​തി​നാ​ല്‍ ബോ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​വേ​ണ്ട സാ​മ​ഗ്രി​ക​ള്‍ ദ്വീ​പു​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സെ​പ്റ്റം​ബ​റി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​നം സ​ജീ​വ​മാ​കു​മ്ബോ​ള്‍ ത​ങ്ങ​ളു​ടെ ബോ​ട്ടു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നി​ര്‍​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്നം. സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​താ​യ​തോ​ടെ വീ​ട് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​ച്ചു. മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി വീ​ടു​പ​ണി ആ​രം​ഭി​ച്ച​വ​ര്‍ പാ​തി​വ​ഴി​യി​ല്‍ നി​ര്‍​മാ​ണം നി​ര്‍​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​തോ​ടെ വി​വാ​ഹ​ങ്ങ​ളും നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. സി​മ​ന്‍​റ്, ടൈ​ല്‍​സ് തു​ട​ങ്ങി​യ ഒ​രു​ത​ര​ത്തി​െ​ല വ​സ്തു​ക്ക​ളും കി​ട്ടാ​തെ​യാ​യെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

ല​ക്ഷ​ദ്വീ​പി​ലെ വെ​റ്റ​റി​ന​റി യൂ​നി​റ്റു​ക​ള്‍ കാ​ലി​ത്തീ​റ്റ ഉ​ല്‍​പാ​ദ​നം നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ബാ​ര്‍​ജി​ല്‍ കാ​ലി​ത്തീ​റ്റ എ​ത്തി​ച്ചാ​ല്‍ മാ​ത്ര​മെ ക​ന്നു​കാ​ലി​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ ക​ഴി​യൂ. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് ദ്വീ​പു​വാ​സി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും രൂ​ക്ഷ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ര്‍​ഗോ ബാ​ര്‍​ജു​ക​ള്‍ വ​രാ​ത്ത​തിെന്‍റ കാ​ര​ണം ഇ​നി​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ചെ​റു​ദ്വീ​പു​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​യാ​ണ് ഇ​ത് മ​ന​സ്സി​ലാ​ക്കു​ന്ന​തെ​ന്നും സം​യു​ക്ത ജ​ന​കീ​യ മു​ന്ന​ണി ചെ​യ​ര്‍​മാ​ന്‍ സി.​പി. സ​ബൂ​ര്‍ ഹു​സൈ​ന്‍ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

Related News