Loading ...

Home Kerala

മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കാത്തതില്‍ പ്രതിഷേധം; പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: 2015ലെ നിയമസഭാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് ചോദ്യോത്തരവേളയില്‍ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ ബെഞ്ചില്‍ മുദ്രാവാക്യം വിളി മുഴങ്ങി.
ഏകദേശം കാല്‍മണിക്കൂറോളം മുദ്രാവാക്യം വിളിച്ചാണ് ഇറങ്ങിപ്പോകുന്നതായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സുപ്രികോടതിയെ വെല്ലുവിളിക്കുകയാണെന്നും എഫ്‌ഐആറിന്റെ പേരില്‍ രാജി ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും എന്നിട്ടും സുപ്രിംകോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സഭയില്‍ നിന്ന് ഇറങ്ങിപ്പോയ നേതാക്കള്‍ പിന്നീട് പുറത്ത് ധര്‍ണ നടത്തി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു.

Related News