Loading ...

Home Kerala

വാരാന്ത്യ ലോക്​ഡൗണ്‍ തുടരും; പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്​ വാരാന്ത്യ ലോക്​ഡൗണ്‍ തുടരുമെന്ന്​ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്ബൂര്‍ണ്ണ ലോക്​ഡൗണ്‍ ജൂലൈ 31, ആഗസ്റ്റ്​ ഒന്ന്​ തീയതികളിലും തുടരും. ഈ ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക്​ മാത്രമായിരിക്കും പ്രവര്‍ത്തനാനുമതിയുണ്ടാവുക. സംസ്ഥാനത്ത്​ കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ്​ കോവിഡ്​ അവലോകന യോഗം ചേര്‍ന്നത്​.അതേസമയം, ലോക്​ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്​. ഫോ​ട്ടോ സ്റ്റുഡിയോകള്‍ക്ക്​ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്​. പല പ്രവേശന പരീക്ഷകള്‍ക്കുമുള്ള അപേക്ഷക്കായി ഫോ​ട്ടോ എടുക്കേണ്ട അവശ്യമുള്ളതിനാലാണ്​ സ്റ്റുഡിയോകള്‍ക്ക്​ പ്രവര്‍ത്തനാനുമതി നല്‍കിയത്​. വിത്ത്​ വളക്കടകള്‍ അവശ്യസര്‍വീസായും പ്രഖ്യാപിച്ചിട്ടുണ്ട്​. ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റസ്റ്റിക്സ് വകുപ്പിന്‍റെ വില വിഭാഗവും (പ്രൈസ് സെക്ഷന്‍) അവശ്യസര്‍വീസാണ്​. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാനുള്ള അനുമതി ഇക്ക​ണോമിക്​ ആന്‍ഡ്​ സ്റ്റാറ്റസ്റ്റിക്​സ്​ വകുപ്പിന്‍റെ വില വിഭാഗത്തിന്​ നല്‍കിയിട്ടുണ്ട്​.

Related News