Loading ...

Home Kerala

കേരളത്തിൽ വിലക്ക്​ ലംഘിച്ച്‌​ കടകള്‍ തുറക്കുമെന്ന്​ വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ കോവിഡ്​ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌​ കടകള്‍ തുറക്കുമെന്ന്​ വ്യാപാരികള്‍. ആഗസ്റ്റ്​ ഒമ്പത്​ മുതലായിരിക്കും കടകള്‍ തുറക്കുക. ആഗസ്റ്റ്​ രണ്ട്​ മുതല്‍ ആറ്​ വരെ സെക്രട്ടറിയേറ്റിന്​ മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും വ്യാപാരികള്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ ടി.നസറുദ്ദീനാണ്​ ഇക്കാര്യം അറിയിച്ചത്​.

ആത്​മഹത്യയുടെ വക്കിലാണുള്ളതെന്നും വ്യാപാരികള്‍ പറഞ്ഞു. നേരത്തയും വിലക്ക്​ ലംഘിച്ച്‌​ കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു. ബലിപെരുന്നാള്‍ സമയത്തായിരുന്നു ഇത്തരത്തില്‍ കടകള്‍ തുറക്കുമെന്ന്​ വ്യാപാരികള്‍ അറിയിച്ചത്​.തുടര്‍ന്ന്​ സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തുകയും മൂന്ന്​ ദിവസത്തേക്ക്​ കടകള്‍ തുറക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.

Related News