Loading ...

Home National

ബലൂചിസ്ഥാനിൽ 5 ലക്ഷം പേര്‍ കൊടുംദാരിദ്ര്യത്തിലെന്ന് ഐക്യരാഷ്‌ട്രസഭ

ന്യൂയോര്‍ക്ക് : പാകിസ്താനിലെ ഇമ്രാന്‍ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടി ഐക്യരാഷ്‌ട്രസഭ. ബലൂചിസ്താന്‍ ജനതയോട് പാക് ഭരണകൂടം നടത്തുന്ന നിഷേധാത്മക നടപടിയാണ് തെളിവുസഹിതം സഭ മേശപ്പുറത്ത് വെച്ചത്. ജനങ്ങളെ പട്ടണിക്കിട്ട് കൊല്ലുന്ന നയമാണ് ബലൂചിസ്താനില്‍ നടക്കുന്നതെന്ന് സഭ പറഞ്ഞു. അഞ്ചു ലക്ഷം പേര്‍ കൊടുംപട്ടിണിയിലാണെന്നും ഉടന്‍ അവര്‍ക്ക് സഹായം എത്തിക്കണമെന്നുമാണ് ഐക്യരാഷ്‌ട്രസഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 'ബലൂചിസ്താനില്‍ അഞ്ചുലക്ഷത്തിലധികം പേര്‍ ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഇവര്‍ക്കൊപ്പം ഒരു ലക്ഷം പേര്‍ക്ക് അടിയന്തിരമായി ജീവന്‍രക്ഷാ സഹായങ്ങളും വേണം. പ്രവിശ്യയിലെ കൃഷിസംബന്ധമായി യാതൊരു സഹായങ്ങളും ഭരണകൂടം നല്‍കുന്നില്ല. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നടപടിയില്ല. കൃഷി മുഖ്യ ജീവിതോപാധിയായ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ഭരണകൂടമെന്നും ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയിലെ കാലാവസ്ഥ ഒട്ടും അനുകൂലമല്ല. 2020-21 കാലഘട്ടത്തില്‍ മഴവേണ്ടവണ്ണം ലഭിച്ചിട്ടില്ല. ഇത് പ്രദേശത്തെ കൊടും വരള്‍ച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 12 ജില്ലകളില്‍ 6 ജില്ലകളും കടുത്ത ജലക്ഷാമത്തിലാണെന്നും ഐക്യരാഷ്‌ട്രസഭാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പത്തുകോടിയിലധികം ജനങ്ങള്‍ അടിയന്തിര സഹായംവേണ്ടവരാണ്. എന്നാല്‍ ഐക്യരാഷ്‌ട്രസഭയുടെ സഹായം നാലരക്കോടിജനങ്ങളിലേക്ക് മാത്രമേ എത്താന്‍ ഉപകരിക്കൂ എന്നതാണ് വസ്തുത. ഇമ്രാന്‍ ഭരണകൂടം എല്ലാ പ്രവിശ്യകളേയും തുല്യമായി കാണുന്നില്ലെന്നും ഐക്യരാഷ്‌ട്രസഭ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

Related News