Loading ...

Home Kerala

കോഴിക്കോട് ​ 31 തദ്ദേശസ്​ഥാപനങ്ങളില്‍ ട്രിപ്പ്​ള്‍ ലോക്​ഡൗണ്‍

കോഴിക്കോട്​​: ജില്ലയില്‍ ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്​ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞയാഴ്​ചയിലുള്ളതിനേക്കാള്‍ കുറഞ്ഞു. പുതിയ കണക്ക്​ പ്രകാരം ​ട്രിപ്പ്​ള്‍ ലോക്​ഡൗണുള്ള തദ്ദേശ സ്​ഥാപനങ്ങളുടെ എണ്ണം 31 ആണ്​. കഴിഞ്ഞ ആഴ്​ച 37 ആയിരുന്നു ഡി കാറ്റഗറി തദ്ദേശസ്​ഥാപനങ്ങള്‍. 14.3 ശതമാനമാണ്​ ഈ മാസം 21 മുതല്‍ 27 വരെ ജില്ലയിലെ ശരാശരി രോഗസ്​ഥിരീകരണനിരക്ക്​ (ടി.പി.ആര്‍).
ടി.പി.ആര്‍ അഞ്ച് ശതമാനത്തില്‍ കുറവുള്ള കാറ്റഗറി എ തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയില്‍ ഇല്ല. ബിയില്‍ 13ഉം സിയില്‍ 34 ഉം തദ്ദേശ സ്​ഥാപനങ്ങളുള്‍പ്പെടുന്നു. കാറ്റഗറി ബിയില്‍ ആയഞ്ചേരി, അരിക്കുളം, ചക്കിട്ടപ്പാറ, എടച്ചേരി, കാക്കൂര്‍, കൂരാച്ചുണ്ട്, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, പനങ്ങാട്​, പുറമേരി, പുതുപ്പാടി, തൂണേരി പഞ്ചായത്തുകളാണ് ഉള്ളത്. കാറ്റഗറി സിയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍: കോഴിക്കോട് കോര്‍പ്പറേഷന്‍, മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക്​ മുനിസിപ്പാലിറ്റികള്‍, അത്തോളി, അഴിയൂര്‍, ചേളന്നുര്‍, ചെങ്ങോട്ടുകാവ്​, ചെറുവണ്ണൂര്‍, ചോറോട്​, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, കിഴക്കോത്ത്​,കൊടിയത്തുര്‍, കൂടരഞ്ഞി, കുന്നുമ്മല്‍, കുറ്റ്യാടി, നൊച്ചാട്​, ഒഞ്ചിയം, കാരശ്ശേരി, തുറയൂര്‍, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാ​​മ്ബ്ര, കോട്ടുര്‍, കുരുവട്ടൂര്‍, മണിയൂര്‍, നാദാപുരം, വില്യാപ്പള്ളി.ഡി കാറ്റഗറി: കൊയിലാണ്ടി, കൊടുവള്ളി മുന്‍സിപ്പാലിറ്റികള്‍, ചങ്ങരോത്ത്, ചാത്തമംഗലം, ചെക്യാട്, ചേമഞ്ചേരി, ഏറാമല, കായണ്ണ, കടലുണ്ടി, കീഴരിയൂര്‍, കൂത്താളി, കുന്നമംഗലം, മടവൂര്‍, മാവൂര്‍, മേപ്പയ്യൂര്‍, മൂടാടി, നന്മണ്ട, ഒളവണ്ണ, ഓമശ്ശേരി, പെരുമണ്ണ, പെരുവയല്‍, താമരശ്ശേരി, തലക്കുളത്തൂര്‍, തിരുവമ്ബാടി, തിരുവള്ളൂര്‍, ഉള്ള്യേരി, ഉണ്ണികുളം, വാണിമേല്‍, ബാലുശ്ശേരി, കോടഞ്ചേരി, നടുവണ്ണൂര്‍.

Related News