Loading ...

Home National

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കണക്കിലെടുത്താണ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവാക്‌സിനും സൈഡസ് കാഡിലയുടെയും ക്ലിനിക്കല്‍ പരീക്ഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൊവാക്‌സിന്റെ പരീക്ഷണ ഫലം സെപ്റ്റംബറോടെയുണ്ടാകുമെന്ന് എയിംസ്
മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞു. സെപ്റ്റംബറോടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിതുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു.

Related News