Loading ...

Home Kerala

മുട്ടില്‍ മരംമുറി;സര്‍ക്കാര്‍ ഉത്തരവില്‍ ഹൈക്കോടതിക്ക് ആശങ്ക, പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മരംമുറിയില്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടുത്ത ആശങ്കയും ഹൈക്കോടതി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ള നിയമങ്ങളെ മറികടക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മരംമുറിക്ക് ഒത്താശ ചെയ്ത വില്ലേജ് ഓഫീസര്‍ക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തിയത്. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിനൊത്ത് തുള്ളി. ഒരു വില്ലേജ് ഓഫീസര്‍ക്ക് എങ്ങനെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും. പ്രതികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു. മരംമുറിക്കാന്‍ പ്രതികള്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കി. ഇതിനു വില്ലേജ് ഓഫീസര്‍ കൂട്ടുനിന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Related News