Loading ...

Home Kerala

പാലക്കാട് ഇന്ന് വീണ്ടും കര്‍ഷക ആത്മഹത്യ; മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത് സംഭവം

പാലക്കാട്: ജില്ലയില്‍ മറ്റൊരു ക‌ര്‍ഷകനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം സ്വദേശിയായ കണ്ണന്‍കുട്ടി(56) ആണ് ആത്മഹത്യ ചെയ്‌തത്. കൃഷിക്കായി കണ്ണന്‍കുട്ടി വായ്‌പയെടുത്തിരുന്നു. വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ വട്ടിപ്പലിശ സംഘം ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഇന്ന് പുലര്‍ച്ചെ ഇദ്ദേഹം തൂങ്ങിമരിച്ചത്. നാല് ലക്ഷം രൂപയുടെ കടം കണ്ണന്‍കുട്ടിയ്‌ക്ക് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത് ക‌ര്‍ഷക ആത്മഹത്യയാണ് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. വള‌ളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്‌തത്. മകളുടെ വിവാഹത്തിനായി വട്ടിപ്പലിശക്കാരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കടമെടുത്തു. തിരികെ 10 ലക്ഷം രൂപ അടച്ചെങ്കിലും 20 ലക്ഷം നല്‍കണം എന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാരായ പ്രകാശന്‍, ദേവന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ ആരോപിച്ചിരുന്നു.

Related News