Loading ...

Home Kerala

കു​തി​രാ​ന്‍ തു​ര​ങ്കം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​തി​രാ​ന്‍ തു​ര​ങ്ക​ത്തി​ന്‍റെ ഒ​രു ട​ണ​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​റ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കാ​ല​ങ്ങ​ളാ​യി നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന തു​ര​ങ്ക​ത്തി​ലെ ഒ​രു ട​ണ​ലി​ല്‍ കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സു​ര​ക്ഷാ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച്‌ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അം​ഗീ​ക​രി​ച്ചാ​ല്‍ ഓ​ഗ​സ്റ്റ് ആ​ദ്യം ത​ന്നെ തു​ര​ങ്കം തു​റ​ക്കാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ല്‍ തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് റൂ​ട്ടി​ലാ​ണ് കു​തി​രാ​ന്‍ തു​ര​ങ്കം. നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ള്‍ മൂ​ല​വും ക​രാ​ര്‍ ക​മ്ബ​നി​യു​ടെ അ​നാ​സ്ഥ​യും കാ​ര​ണം തു​ര​ങ്ക​ത്തി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി അ​നി​യ​ന്ത്രി​ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

Related News