Loading ...

Home Kerala

ആഗസ്റ്റ്​ ഒന്ന്​ മുതല്‍ കേരളത്തിൽ പ്രളയ സെസ്​ ഇല്ല

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി ചരക്ക്​സേവനനികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ്​ ജൂലൈ 31ന് അവസാനിക്കും.

2019 ആഗസ്​റ്റ്​ ഒന്ന് മുതലാണ് രണ്ട്​ വര്‍ഷത്തേക്ക്​ സെസ്​ നടപ്പാക്കിയത്​. അഞ്ച് ശതമാനത്തില്‍ അധികം നികുതിയുള്ള ചരക്ക്- സേവനങ്ങള്‍ക്ക് ഒരു ശതമാനവും സ്വര്‍ണത്തിന് 0.25 ശതമാനവും ആയിരുന്നു ചുമത്തിയിരുന്നത്​.

ജൂലൈ 31ന്​ ശേഷം നടത്തുന്ന വില്‍പനകള്‍ക്ക് സെസ്​ ഈടാക്കാതിരിക്കാന്‍ വ്യാപാരികള്‍ ബില്ലിങ്​ സോഫ്റ്റ്‌വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന്​ സംസ്ഥാന ചരക്ക് സേവന നികുതി കമീഷണര്‍ അഭ്യര്‍ഥിച്ചു. 1200 കോടിയാണ്​ സെസ്​ വഴി ഇൗടാക്കാന്‍ ലക്ഷ്യമിട്ടത്​. ലക്ഷ്യം മാസങ്ങള്‍ക്ക്​ മുമ്ബുതന്നെ കൈവരിച്ചിരുന്നു.

പ്രളയ സെസ് പിന്‍വലിക്കു​േമ്ബാള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 90 രൂപ കുറയും. അഞ്ച്​ ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയും കുറയും.

വാഹനങ്ങള്‍ക്ക്​ പുറമെ ,മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, കമ്ബ്യൂട്ടര്‍, ടി.വി, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍, മിക്​സി,വാഷിങ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, പൈപ്പ്, മെത്ത,ക്യാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്‍റ, പെയ്​ന്‍റ്​, മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍, ഇന്‍ഷുറന്‍സ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക്​ ഒരു ശതമാനം വിലയാണ്​ കുറയുക

Related News