Loading ...

Home Kerala

ഫീസ് മുന്‍കൂറായി നല്‍കാത്തതിന്‍റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുത്: ഹൈക്കോടതി

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളില്‍നിന്ന് മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാരിനും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളില്‍ നിന്ന് ചില മാനേജ്മെന്റുകള്‍ മുന്‍കൂറായി ഫീസ് ഈടാക്കുന്നുവെന്ന് കാട്ടി രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂറായി ഫീസ് വാങ്ങുന്നതിനെതിരെയാണ് ഹരജി.

Related News