Loading ...

Home National

ഡല്‍ഹി മാലിന്യക്കൂമ്പാരത്തില്‍ സ്ഫോടനം; 2 മരണം

ന്യൂഡല്‍ഹി > ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ മാലിന്യക്കുന്നില്‍നിന്ന് പൊട്ടിത്തെറിച്ച ഭാഗങ്ങള്‍ വാഹനങ്ങളില്‍ പതിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ടാണ് തലസ്ഥാന നഗരമേഖലയെ നടുക്കിയ അപകടമുണ്ടായത്.

കുന്നുപോലെ ഉയര്‍ന്ന മാലിന്യക്കൂമ്പാരത്തിന്റെ ഒരു ഭാഗത്തുണ്ടായ പൊട്ടിത്തെറിയാണ് അപകട കാരണമായത്. പൊട്ടിത്തെറിച്ച ഭാഗങ്ങള്‍ മീറ്ററുകള്‍ അകലെയുള്ള കനാലിന് സമാന്തരമായുള്ള റോഡില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളില്‍ ശക്തിയോടെ പതിച്ചു. ഇതേതുടര്‍ന്ന് ഒരു കാര്‍, ഓട്ടോ, സ്കൂട്ടര്‍ എന്നിവ കനാലിലേക്ക് വീണു. ഈ വാഹനങ്ങളിലുണ്ടായ യാത്രക്കാരില്‍ രണ്ടുപേരാണ് മരിച്ചത്. അഞ്ചുപേരെ രക്ഷിക്കാന്‍ കഴിഞ്ഞു.

ദേശീയ ദുരന്തനിവാരണസേനയുടെ അടക്കം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. 1984 മുതല്‍ മാലിന്യം നിക്ഷേപിച്ചുവരുന്ന കേന്ദ്രമാണിത്. അപകടത്തെതുടര്‍ന്ന് ഡല്‍ഹി-നോയിഡ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Related News