Loading ...

Home National

പുതിയ ഗോവധ നിരോധന ബില്‍ അവതരിപ്പിച്ച്‌ അസം


പുതിയ കശാപ് നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ അസം മുഖ്യമന്ത്രി. ​ഹിന്ദു, ജൈന, സിഖ് വിഭാ​ഗക്കാരും ഇതര സസ്യഭോജികളും താമസിക്കുന്നിടങ്ങളില്‍ മാംസ വില്‍പന നിരോധിക്കുന്ന ബില്ലാണ് അവതരിപ്പിച്ചത്. ​ഗോവധ നിയമം നിലനില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇതാദ്യമായാണ് മേഖല തിരിച്ച്‌ ​ഗോവധം നടപ്പിലാക്കാനുള്ള ബില്‍ അസം നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

1950ലെ അസം ​ഗോസംരക്ഷണ നിയമം പരിഷ്കരിച്ചാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദു, ജൈന, സിഖ് വിഭാ​ഗക്കാരും മാംസാഹാരികളല്ലാത്തവരും കൂടുതലായി കഴിയുന്ന പ്രദേശങ്ങളിലോ, ക്ഷേത്രങ്ങളുള്ള അഞ്ച് കിലോമീറ്റര്‍ പരിധിയിലോ കശാപ്പും മാസം വില്‍പനയും പാടില്ല. സര്‍ക്കാര്‍ വെറ്റിനറി ഉദ്യോ​ഗസ്ഥരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോടു കൂടിമാത്രമേ കശാപ്പുശാലകള്‍ക്ക് അനുമതിയുണ്ടാകയുള്ളു. ‌

എന്നാല്‍ ​ഗോവധ നിരോധനത്തില്‍ ഏതൊക്കെ കാലികളാണെന്നുള്ളത് ബില്ലില്‍ വ്യക്തമായി പറയുന്നില്ല. ​ഗോവധം നിലവിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ പശു മാത്രമാണ് ഉള്‍പെടുന്നത്. അസം പഴയ ​ഗോവധ നിയമപ്രകാരം, പതിനാല് വയസിന് മുകളില്‍ പ്രായാധിക്യമുള്ള കാലികളെ കശാപ്പു ചെയ്യാമെങ്കില്‍, പുതിയ ബില്ലില്‍ പശുക്കളെ ഒരു തരത്തിലും അറുക്കാന്‍ അനുമതിയുണ്ടായിരിക്കില്ല. ​കശാപ്പുശാലകളില്‍ പരിശോധന നടത്തുന്നതിന് പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് ബില്‍ കൂടുതല്‍ അധികാരം നല്‍കുന്നുണ്ട്.

ഗോവധ നിരോധനം നിലവിലില്ലാത്ത സംസ്ഥാനങ്ങളിലേക്ക് കാലികളെ കൊണ്ടുപോകുന്നതിനും ലൈസന്‍സ് നിര്‍ബന്ധമായിരിക്കും. പിടിയിലാകുന്നവര്‍ക്ക് മൂന്നു മുതല്‍ എട്ടു വര്‍ഷം വരെ തടവു ശിക്ഷയും മൂന്ന് മുതല്‍ അഞ്ചു ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

എന്നാല്‍ ബില്‍ അവ്യക്തത നിറഞ്ഞതാണെന്ന് പറഞ്ഞ പ്രതിപക്ഷം, ഭേദ​ഗതികള്‍ വേണമെന്നും ആവശ്യപ്പെട്ടു. കാലികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്നും മറിച്ച്‌ മതവികാരം വൃണപ്പെടുത്തുന്നതും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഐ.ഐ.യു.ഡി.എഫ് ആരോപിച്ചു.

Related News