Loading ...

Home National

ഇന്ത്യയിൽ വാക്‌സിനേഷനില്‍ കേരളവും ഡല്‍ഹിയും മുന്നില്‍

ന്യൂഡല്‍ഹി : രാജ്യത്ത് വാക്‌സിനേഷന്‍ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളവും ഡല്‍ഹിയും. കേന്ദ്രത്തിന്റെ ഏറ്റവും മികച്ച വാക്‌സിനേഷന്‍ റെക്കോഡില്‍ ഈ രണ്ടു സംസ്ഥാനങ്ങളും ഒന്നാമത് എത്തി. വാക്‌സിനേഷന്‍ കമ്മി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളാണ് കേരളവും ഡല്‍ഹിയും.

വാക്‌സിന്‍ കമ്മി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഡല്‍ഹിയും കേരളവും 22 ശതമാനവുമായിട്ടാണ് ഒന്നാമത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബില്‍ 26 ശതമാനവും മൂന്നാമതുള്ള കര്‍ണാടകത്തില്‍ 30 ശതമാനവുമാണ് വാക്‌സിന്‍ കമ്മി. ഏറ്റവും കൂടുതല്‍ 71 ശതമാനമുളള ബീഹാറാണ്. രാജസ്ഥാനില്‍ 66 ശതമാനവും പശ്ചിമബംഗാള്‍ 66 ശതമാനം ഉത്തര്‍പ്രദേശ് 64 ശതമാനം എന്നിങ്ങനെയാണ് വാക്‌സിന്‍ കമ്മി ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശില്‍ 64 ശതമാനവും ഝാര്‍ഖണ്ഡില്‍ 62 ശതമാനമാണ് വാക്‌സിന്‍ കമ്മി. ജനസംഖ്യയുടെ ശതമാനം കണക്കുകൂട്ടിയാണ് വാകീസിന്‍കമ്മി കണക്കാക്കുന്നത്.

രാജ്യത്ത് ഇതുവരെ വാക്‌സിനേഷന്‍ 36 കോടി കടന്നതായി ആരോഗ്യ മന്ത്രാലയം പറയുന്നു. 18 - 44 പ്രായ പരിധിയില്‍ 11 കോടി ഡോസുകള്‍ നല്‍കിക്കഴിഞ്ഞു. 24 മണിക്കൂറിനിടയില്‍ 40 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ നല്‍കി.

Related News