Loading ...

Home National

ഡിസം​ബര്‍ അവസാനത്തോടെ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഡിസംബര്‍ അവസാനത്തോടെ കോവിഡ്​ പ്രതിരോധ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്രം. ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ദേശീയ വിദഗ്​ധ സംഘത്തിന്‍റെ തലവനായ ഡോ. എന്‍.കെ. അറോറ വരും മാസത്തില്‍ വാക്​സിന്‍ വിതരണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നും പറഞ്ഞു.

വാക്​സിനേഷന്‍ നിരക്ക്​ ഉയര്‍ത്തുന്നതിനായി സംസ്​ഥാനങ്ങള്‍ വാക്​സിന്‍ വിതരണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കണം. വാക്​സിനുകളുടെ ലഭ്യത ക്രമേണ വര്‍ധിപ്പിച്ചതായും ഡോ. അറോറ എന്‍.ഡി.ടി.വിയോട്​ പറഞ്ഞു.

'ജൂണ്‍, ജൂലൈ മാസങ്ങളില്‍ വാക്​സിനേഷനില്‍ വര്‍ധനയുണ്ടായി. മേയില്‍ രാജ്യത്തിന്​ ലഭിച്ചത്​ 5.6 കോടി ഡോസ്​ വാക്​സിനായിരുന്നു. ഇപ്പോള്‍ 10 മുതല്‍ 12 കോടിവരെ വാക്​സിന്‍ ഡോസുകള്‍ ലഭിക്കുന്നുണ്ട്​. വരും മാസങ്ങളില്‍ അവ 16 മുതല്‍ 18 ​േകാടിയായി ഉയരും. സെപ്​തംബര്‍ മുതല്‍ 30 കോടിയിലധികം ​വാക്​സിന്‍ ഡോസുകള്‍ ലഭിക്കും' -അദ്ദേഹം പറഞ്ഞു.

വാക്​സിന്‍ ലഭ്യമാകുമെങ്കിലും വിതരണ കേന്ദ്രങ്ങളുടെ അഭാവം പ്രതികൂലമാകും. അവ സംസ്​ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. രാജ്യമെമ്ബാടും സര്‍ക്കാര്‍തലത്തില്‍ 75,000 മുതല്‍ ലക്ഷം വരെ വാക്​സിനേഷന്‍ കേന്ദ്രങ്ങളൊരുക്കുകയാണ്​ ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ സംസ്​ഥാനങ്ങളുടെ പ്രവര്‍ത്തനം പരിമിതമാണ്​. വാക്​സിന്‍ ലഭ്യതയുടെ അടിസ്​ഥാനത്തില്‍ വിതരണകേന്ദ്രങ്ങളും വര്‍ധിപ്പിക്കണം -അദ്ദേഹം പറഞ്ഞു.

മൂന്നുദിവസമായി രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയര്‍ന്നുവരുന്നുണ്ട്​. 56 ദിവസത്തെ താഴ്​ചക്ക്​ ശേഷമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നത്​. ജൂലൈ എട്ടിന്​ 11 സംസ്​ഥാനങ്ങളില്‍ കോവിഡ്​ കേസുകളുടെ വര്‍ധന രേഖപ്പെടുത്തിയതായും അറോറ കൂട്ടിക്കിച്ചേർത്തു 

Related News