Loading ...

Home National

ഉപതെരഞ്ഞെടുപ്പ്: ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് ഉജ്വലവിജയം

ന്യൂഡൽഹി: ബവാനയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർഥി രാം ചന്ദറിനു ഉജ്വലവിജയം. ബിജെപി സ്ഥാനാർഥി വേദ് പ്രകാശിനെക്കാൾ 24,052 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാം ചന്ദറിന്‍റെ വിജയം. രാം ചന്ദറിലൂടെ ആംആദ്മി മണ്ഡലം നിലനിർത്തുകയായിരുന്നു. ആംആദ്മി എംഎൽഎയായിരുന്ന വേദ് പ്രകാശ് സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ബവാനയിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 

രാം ചന്ദര്‍ 59,886 വോട്ടുകളാണ് നേടിയത്. വേദ് പ്രകാശിന് 35,834 വോട്ട് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കുമാര്‍ 31,919 വോട്ടുകളും നേടി. വോട്ടെണ്ണലിൽ ആദ്യ ഒൻപത് റൗണ്ടിലും കോണ്‍ഗ്രസ് സ്ഥാനാർഥി സുരേന്ദർ കുമാർ മുന്നിലായിരുന്നെങ്കിലും പിന്നീട് അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Related News