Loading ...

Home National

കേരള നിയമസഭാ കൈയാങ്കളി കേസ്​ പിന്‍വലിക്കാനാവില്ല, എം.എല്‍.എമാരുടേത്​ മാപ്പര്‍ഹിക്കാത്ത പെരുമാറ്റം -സുപ്രീം കോടതി


നിയമസഭാ കയ്യാങ്കളിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റി ചന്ദ്രചൂഡ് . ഒരു നിയമസഭയെ സംബന്ധിച്ച്‌ ഏറെ പ്രാധാന്യമുള്ളതാണ് ധനബില്‍ അവതരണവുമായി ബന്ധപ്പെട്ട നടപടികള്‍. ആ അവതരണമാണ് എം.എല്‍.എമാര്‍ തടസപ്പെടുത്തിയത്. അത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. എന്ത് സന്ദേശമാണ് ഇതിലൂടെ എം.എല്‍.എമാര്‍ സമൂഹത്തിന് നല്‍കിയതെന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ എം.ആര്‍ ഷാ ചോദിച്ചു.നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നിയമസഭ തന്നെ എം.എല്‍.എമാര്‍ക്ക് ശിക്ഷാനടപടികള്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസുകള്‍ മറ്റും ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മാത്രമാണ് ഈ കേസ് പിന്‍വലിക്കാന്‍ അധികാരമുള്ളത്. സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

Related News