Loading ...

Home National

ശശികലയേയും ദിനകരനേയും പുറത്താക്കാനുള്ള പ്രമേയത്തിന് അംഗീകാരം

ചെന്നൈ: അണ്ണാ ഡിഎംകെയിൽനിന്നു ശശികലയേയും ടി.ടി.വി. ദിനകരനേയും പുറത്താക്കാനുള്ള പ്രമേയത്തിന് പാർട്ടി അംഗീകാരം നൽകി. ചെന്നൈയിൽ മുഖ്യമന്ത്രി ഇടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഇരുവരേയും പുറത്താക്കാനുള്ള അന്തിമ തീരുമാനം ജനറൽ കൗണ്‍സിൽ ചേർന്നു കൈക്കൊള്ളും. ദിനകരൻ നിയമിച്ച പാർട്ടി ഭാരവാഹികളെ പുറത്താക്കാനും നേതൃയോഗത്തിൽ തീരുമാനമായി. നേരത്തെ ശശികലയെ പാർട്ടിയിൽനിന്നു പുറത്താക്കുന്നതു സംബന്ധിച്ചു പ്രമേയം പാസാക്കിയിരുന്നു. ഇപിഎസ് ഒപിഎസ് ലയനത്തിനു മുന്നോടിയായി ശശികലയെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന് ഒപിഎസ് പക്ഷം ആവശ്യപ്പെട്ടിരുന്നു.
 

Related News