Loading ...

Home Kerala

കോവിഡ്​ മരണം; പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌​ മരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തുമെന്ന് ആരോഗ്യ​​ മന്ത്രി വീണ ജോര്‍ജ്​​. ജില്ല അടിസ്​ഥാനത്തിലുള്ള വിവരങ്ങളാണ്​ പുറത്തുവിടുക. ഡോക്​ടര്‍മാര്‍ സ്​ഥിരീകരിച്ച കോവിഡ്​ മരണങ്ങളാണ്​ പരസ്യപ്പെടുത്തുക.
കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സംസ്​ഥാനത്ത്​ മരിച്ചവരുടെ കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമായിരുന്നില്ല. ഇതിന്​ പരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ്​ പുതിയ തീരുമാനം.മരിച്ചവരുടെ പേരും വയസ്സും സ്​ഥലവും നാളെ മുതല്‍ ആരോഗ്യ വകുപ്പിന്‍റെ വെബ്​സൈറ്റില്‍ ലഭ്യമാകും. 2020 ഡിസംബര്‍ മുതലാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നത്​ നിര്‍ത്തിവെച്ചത്​.നിലവില്‍ വയസ്സും സ്ഥലവും മാത്രമാണുള്ളതെന്നും മരിച്ചയാള്‍ കോവിഡ്​ പട്ടികയിലാണോ എന്ന്​ ഉറപ്പുവരുത്താന്‍ ബന്ധുക്കള്‍ക്കുപോലും സാധിക്കു​ന്നില്ലെന്നും മീറ്റ്​ ദി പ്രസില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരോഗ്യ മന്ത്രിയോട്​ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിച്ച്‌​ മരിച്ചവരുടെ വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നത്​ പരിശോധിക്കുമെന്ന്​ അവര്‍ മറുപടി നല്‍കുകയും ചെയ്​തു.അതേസമയം, സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളും ബന്ധുക്കളുടെ നിലപാടും കണക്കിലെടുക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

Related News