Loading ...

Home National

നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി കര്‍ണാടക, ഒരു ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല

ബംഗ്ലൂരു: കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണത്തില്‍ നേരിയ ഇളവ്. ആദ്യ ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയുള്ള അനുബന്ധ ഉത്തരവില്‍ പറയുന്നത്.വിമാനത്തിലും, റെയില്‍- റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും രണ്ട് ഡോസ് വാക്സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ലെന്നുമായിരുന്നു നേരത്തെ പുറത്തിറക്കിയ ഉത്തരവ്. ഇതിലാണ് ഇളവ് വരുത്തിയത്.

Related News