Loading ...

Home National

കോവവാക്സിന്റെ പരീക്ഷണം കുട്ടികളില്‍: സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ കേന്ദ്രം നിരസിച്ചു

ന്യൂ ഡല്‍ഹി : രാജ്യത്ത് കോവവാക്സിന്റെ പരീക്ഷണം കുട്ടികളില്‍ നടത്താനുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ കേന്ദ്രം നിരസിച്ചു. പ്രായപൂര്‍ത്തിയായവരില്‍ ആദ്യം കോവവാക്സ് പരീക്ഷണം പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.യുഎസ് കമ്ബനിയായ നോവവാക്സിന്റെ ഇന്ത്യയില്‍ ഇറക്കാനിരിക്കുന്ന കോവിഡ് വാക്സീനാണ് കോവവാക്സ്. സെപ്റ്റംബറോടെ വാക്സീന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍.ഇതിനായി രണ്ടിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിനുള്ള അനുമതിയാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തേടിയിരുന്നത്.920 കുട്ടികളില്‍ പരീക്ഷണം നടത്താനാണ് അനുമതി തേടിയത്. à´‡à´¤à´¾à´£àµ കേന്ദ്രം നിരസിച്ചത്.

Related News