Loading ...

Home National

ലക്ഷദ്വീപില്‍ സ്റ്റാംപ് ഡ്യൂട്ടി എട്ടു ശതമാനമായി ഉയര്‍ത്തിയ നടപടി സ്‌റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാംപ് ഡ്യുട്ടി വര്‍ധിപ്പിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയും ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്റ്റാംപ് ഡ്യൂട്ടി ഒരു ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായാണ് ഉയര്‍ത്തിയത്. സ്്രതീകള്‍ക്ക് ഏഴ് ശതമാനവും പുരുഷന്മാര്‍ക്ക് എട്ട് ശതമാനമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്.
സ്റ്റാംപ് ഡ്യൂട്ടി വര്‍ധിപ്പിക്കാന്‍ കലക്ടര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കും അധികാരമില്ലെന്നും നിരക്ക് വര്‍ധിപ്പിച്ചതില്‍ അസമത്വമാണെന്നും കാണിച്ച്‌ ദ്വീപ് നിവാസിയായ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ ദ്വീപിലെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിക്കൊണ്ടുമുള്ള ഉത്തരവുകള്‍ നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.

Related News