Loading ...

Home Kerala

ഇന്ന്​ മുതല്‍ സംസ്ഥാനത്ത്​ പുതിയ നിയന്ത്രണങ്ങളും ഇളവുകളും

തിരുവനന്തപുരം: സംസ്ഥാനത്ത്​ കൂടുതല്‍ കടുപ്പിച്ച ലോക്​ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന്​ മുതല്‍​ പ്രാബല്യത്തില്‍ വരും. രോഗസ്ഥിരീകരണ നിരക്കിന്റെ  (à´Ÿà´¿.പി.ആര്‍) അടിസ്ഥാനത്തില്‍ നാല്​ മേഖലകളായി തിരിച്ച്‌​ പ്രാദേശികതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ്​ ഏര്‍പ്പെടുത്തിയത്​.

തുടക്കത്തില്‍ à´Ÿà´¿.പി.ആര്‍ 30 ശതമാനത്തിന്​ മുകളിലുള്ളവക്കായിരുന്നു കടുത്ത നിയന്ത്രണമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ​18 ശതമാനത്തിന്​ മുകളിലുള്ള മേഖലകളില്‍ ട്രിപ്ള്‍ ലോക്​ഡൗണ്‍ ആണ്​.à´Ÿà´¿.പി.ആര്‍ ആറ്​ ശതമാനത്തില്‍ താഴെയുള്ള ഇടങ്ങളാണ്​ ഇപ്പോള്‍ à´Ž കാറ്റഗറിയിലുള്ളത്​. നേരത്തെ  ഇത്​ എട്ട്​ ആയിരുന്നു. 12 മുതല്‍ 18 വരെ സി കാറ്റഗറിയിലും 18 ന്​ മുകളിലാണെങ്കില്‍ à´¡à´¿ കാറ്റഗറിയിലുമാണ്​. സി, à´¡à´¿ കാറ്റഗറിയിലുള്ള മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണുള്ളത്​. à´Ž, ബി മേഖലകളില്‍ ഇളവുകളുണ്ട്​.

നിയന്ത്രണങ്ങളും ഇളവുകളും

ബസുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല
ബി വിഭാഗം നിയന്ത്രണമുള്ളിടത്ത്​ (à´Ÿà´¿.പി.ആര്‍. 6-12) ഓട്ടോ  അനുവദിക്കും. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട്​ പേര്‍ക്കാണ്​ അനുമതി
മെട്രോ റെയില്‍ സര്‍വിസിന്​ അനുമതി
അന്തര്‍സംസ്ഥാന യാത്രക്ക്​ കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധം
മൂന്നാംതരംഗ സാഹചര്യത്തില്‍ റെയില്‍വേ സ്​റ്റേഷനുകള്‍, അതിര്‍ത്തി ചെ​ക്​പോസ്​റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഇതിനായി റെയില്‍വേ സ്​റ്റേഷനുകള്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ കലക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കി
കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ മൃതദേഹം വീടുകളില്‍ കൊണ്ടുപോകാന്‍ അനുമതി. മതപരമായ ചടങ്ങുകളും നടത്താം
കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ബാങ്ക്​ വായ്​പ മുടങ്ങിയെങ്കില്‍ ജപ്​തി നിര്‍ത്തിവേക്കും
ആയുഷ്​, ഹോമിയോ, ഫാര്‍മസി വിദ്യാര്‍ഥികളുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കും.
ഹോം സ്​റ്റേകള്‍, സര്‍വിസ് വില്ലകള്‍, ഗൃഹശ്രീ യൂനിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്​റ്റ്​ ടാക്സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസി കോഴ്സ് വിദ്യാര്‍ഥികള്‍ക്കും പരിഗണന

Related News