Loading ...

Home Kerala

കേരള സര്‍ക്കാര്‍ നിരന്തരം അന്വേഷണം നടത്തി ബുദ്ധിമുട്ടിക്കുന്നു: ഇ.ഡി കോടതിയില്‍

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം അന്വേഷണം നടത്തുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് അന്വേഷണം നേരത്തെ കോടതി തടഞ്ഞതാണെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ചോദ്യംചെയ്തുള്ള ഹരജിയിലാണ് വാദം. കേസ് വിധി പറയാന്‍ മാറ്റി.

ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന വാദമാണ് സോളിസിറ്റര്‍ ജനറല്‍ ഉയര്‍ത്തിയത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വാദത്തെ എതിര്‍ത്തു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഒരു അന്വേഷണ ഏജന്‍സി മാത്രമാണ് ഇ.ഡി. അന്വേഷിക്കാന്‍ യാതൊരു തടസ്സവുമില്ല, ഇ.ഡിയുടെ ഹരജി നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. കേസ് ഇടക്കാല വിധി പറയാന്‍ മാറ്റി.

Related News