Loading ...

Home Kerala

കേരളത്തിൽ 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തീരുമാനം

സംസ്ഥാനത്ത് കോവിഡ് ആശങ്കക്ക് അയവില്ല. രോഗ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ കുറഞ്ഞില്ല. ഈ സാഹചര്യത്തില്‍ നിലവിലെ ഇളവുകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. 18 വയസ് മുതലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ഉത്തരവായി.

ലോക്ഡൌണില്‍ ഇളവ് വരുത്തിയ ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നുവെന്നതാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റീവിറ്റി നിരത്ത് പത്തിന് താഴെ നിര്‍ത്താനായിരുന്നു ശ്രമം. പക്ഷേ ഈ മാസം 21 ന് ശേഷം ഇത് സാധ്യമായിട്ടില്ല. ഒരാഴ്തത്തെ ശരാശരി പരിശോധിച്ചാല്‍ 10 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. അതിനാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് വിദഗ്ദരുടെ നിര്‍ദേശം. ഇക്കാര്യം നാളെത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയാവും.

ടിപിആര്‍ 15 ന് മുകളിലുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന. 10 നും 15 നും ഇടയില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ഇടങ്ങളില്‍ ഇളവ് കളോടെയുള്ള ലോക്ഡൌണ്‍ വേണമെന്ന നിര്‍ദേശവും വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നു. ടിപിആര്‍ അഞ്ചില്‍ താഴ്ന്നയിടത്തും മാത്രം കൂടുതല്‍ ഇളവുകളും പരിഗണിക്കും. ദേശീയ ശരാശരി മൂന്ന് ശതമാനത്തില്‍ താഴെ നില്‍ക്കുമ്ബോഴാണ് സംസ്ഥാനത്ത് ടിപിആര്‍ പത്തില്‍ തന്നെ തുടരുന്നത്.

ഇതിനിടയില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും സംസ്ഥാന നീക്കം തുടങ്ങി. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇന്ന് മുതല്‍ വാക്സിന്‍ നല്‍കും. ഇതിനായി 18 വയസിന് മുകളിലുള്ളവരെ ഒറ്റ ബ്ലോക്കായി പരിഗണിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കുള്ള പരിഗണന തുടരുകയും ചെയ്യും.

Related News