Loading ...

Home National

ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു

ജമ്മു വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗാണ് ഇത് സംബന്ധിച്ച സ്ഥിരീകരണവുമായി രംഗത്തെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഏരിയയിലാണ് സ്ഫോടനം നടന്നത്. ഐഇഡി ഡ്രോണുകളില്‍ എത്തിച്ചായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു.സ്ഫോടനം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് സംഘം ഉള്‍പ്പെടെ പരിശോധന നടത്തുകയാണ്. വ്യോമഗതാഗതം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. à´†à´•àµà´°à´®à´£à´¤àµà´¤à´¿à´¨àµà´±àµ† പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

Related News